ആറ്റിങ്ങൽ: കേരള സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ കേരള സംസ്ഥാന കയർത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ,പനത്തുറ പുരുഷോത്തമൻ,കടക്കാവൂർ അശോകൻ, മണനാക്ക് ഷിഹാബുദ്ദീൻ,എ.ആർ.നിസാർ,അഴൂർ വിജയൻ,കെ.ഓമന,എസ്.ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.