നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 5 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ രോഗബാധിതരുടെ എണ്ണം 83 ആയി. ചെന്നൈയിൽ നിന്നുവന്ന വടശ്ശേരി,വടക്കുതെരുവ് സ്വദേശി 32 വയസുകാരനും, ഇയാളുടെ ഭാര്യയായ 23 കാരിക്കും, 5 വയസുള്ള മകനും, സൗദിയിൽ നിന്ന് തിരുവനന്തപുരത്തുവന്ന ശേഷം അവിടെ നിന്ന് ടാക്സിയിൽ കളിയിക്കാവിളയിൽ എത്തിയ വടശ്ശേരി വടക്കുതെരുവ് സ്വദേശിയായ 29 വയസുകാരിക്കും, ചെന്നൈയിൽ നിന്ന് ഇ -പാസ്‌ ഇല്ലാതെ സ്വകാര്യ വാഹനത്തിൽ നാഗർകോവിലിൽ എത്തിയ തിരുവട്ടാർ സ്വദേശിയായ 35 വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതു വരെ 32 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ ആശാരിപ്പള്ളം ആശുപത്രിയിൽ 49 പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ട് പേരാണ് മരിച്ചത്.