ഓയൂർ: വെളിയം പരുത്തിയറയിൽ യുവാക്കൾ തമ്മിൽ അടിപിടി നടക്കുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയയാളിനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പരുത്തിയറ ഹരിതാഭവനിൽ ഹരിദാസ് (50), രജീവ് ഭവനിൽ രാജീവ് (37) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വാപ്പാല, പുരമ്പിൽ വേട്ടശേരിയിൽ വീട്ടിൽ രാജു വിനാണ് (46) മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 29ന് വൈകിട്ട് 5 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരിദാസിനും സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇരുവിഭാഗത്തിലുമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഹരിദാസിനെയും രാജീവിനെയും കോടതി റിമാൻഡ് ചെയ്തു.