വർക്കല:പാവപ്പെട്ട കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കി ചെമ്മരുതി സർവീസ് സഹകരണബാങ്ക്.ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുവാൻ ബാങ്ക് തയ്യാറാക്കിയ വിക്ടേഴ്സ് ചാനൽ പഠനക്ലാസ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ടി.രാധാകൃഷ്ണൻ,സെക്രട്ടറി ബി.ബൈജു,ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ.ഗോപകുമാർ,ബാങ്ക് ഡയറക്ടർബോർഡ് അംഗങ്ങളായ അഡ്വ. ബെൻസി,രവീന്ദ്രൻഉണ്ണിത്താൻ,ശകുന്തള, സുധീരൻ തുടങ്ങിയവർ സംസാരിച്ചു.