123

തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് വ്യാപാരികൾക്ക് നികുതിയിലും വാടകയിലും ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലയിലെ സ‌ർക്കാ‌‌ർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി. തിരുവനന്തപുരം കോർപറേഷനു മുന്നിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പനങ്ങോട്ടു കോണം വിജയൻ നേതൃത്വം നൽകി.സിന്ധു രഘുനാഥ്, വില്യം ലാൻസി, വേണു വിലങ്ങറ, സുകുമാരൻ നായർ, കരിം എന്നിവർ പങ്കെടുത്തു.സെക്രട്ടേറിയറ്റിനു മുന്നിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.ആർ.ആർ.രാജേഷ്, കുച്ചപ്പുറം തങ്കപ്പൻ,നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു, പട്ടം വില്ലേജ് ഓഫീനുമുന്നിൽ കോട്ടാത്തല മോഹനൻ, ശാസ്തമംഗലം പോസ്റ്റോഫീസിനു മുന്നിൽ എം.എസ് അനിൽ,കളക്ടറേറ്റിനു മുന്നിൽ മദന ദേവൻ നായർ, ചെങ്കൽ പഞ്ചായത്തിനു മുന്നിൽ ഡി.സി.സി ജനറൽ സെകട്ടറി ഗോപാലകൃഷ്ണൻ, ബാലരാമപുരത്തു എം.വിൻസന്റ് എം.എൽ.എ ആര്യനാട് ഡി.സി.സി ജനറൽ സെക്രട്ടറി ജയമോഹൻ, വിതുരയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവർ ഉദ്ഘാടനം ചെയ്തു. പാലോട് ഡി.സി.സി ജനറൽ സെക്രട്ടറി ബി.എസ് ബാജിലാൽ മണ്ഡലം പ്രസിഡന്റ് അനസ്, ഉളിയാഴ്ത്തുറ വില്ലേജ് ഓഫീസിനു മുന്നിൽ ജഗന്യ ജയകുമാറിന്റെ നേതൃത്വത്തിൽ എം.എ.വാഹീദ്‌ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. അരുൺ ,ബിജു,പ്രിയ ലാൽ,രാജീവ് സത്യൻ,ജയലാൽ എന്നിവർ പങ്കെടുത്തു.