ss-lal
ഡോ: എസ്.എസ് ലാൽ

തിരുവനന്തപുരം: കോൺഗ്രസിന്റെ പ്രൊഫഷണൽ വിഭാഗമായ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് (എ.ഐ.പി.സി) സംസ്ഥാന പ്രസിഡന്റായി ഡോ. എസ്. എസ്. ലാലിനെ നാമനിർദ്ദേശം ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ ലാൽ 1999 മുതൽ 2008 വരെ കിഴക്കൻ തിമോറിലും, ലോകാരോഗ്യ സംഘടനയിലും 2008 മുതൽ 2013 വരെ ജനീവയിൽ ഗ്ലോബൽ ഫണ്ടിലും പ്രവർത്തിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസർ ആണ്.