കഴക്കൂട്ടം: പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരുന്നയാൾ സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫിനടുത്ത് ദാരുസലാമിൽ(കുഴിയാലയ്ക്കൽ വീട്ടിൽ) മുഹമ്മദ് ബഷീർ (60) ആണ് കിഴക്കൻ സൗദിയിലെ ജുബൈലിൽ ഇന്നലെ പുലർച്ചെ മരിച്ചത്. 25 വർഷമായി ഗൾഫിലായിരുന്ന ബഷീർ നാലുമാസം മുമ്പാണ് നാട്ടിൽവന്നിട്ട് തിരിച്ചുപോയത്. ഇളയ മകന്റെ വിവാഹം നടത്താൻകൂടിയാണ് അടുത്തമാസം വരാനിരുന്നത് .ഭാര്യ ജമീലബീവി. മക്കൾ: മുഹമ്മദ് ഷെഫീബ്, മുഹമ്മദ് ഷെമീർ.