kanam-rajendran

തിരുവനന്തപുരം: ജൂൺ അഞ്ചിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിൽ സജീവ പങ്കാളികളാകാൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു. ജൈവകൃഷിക്ക് ഊന്നൽ നൽകി പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കണം. പൊതുസ്ഥലങ്ങളിലും പാർട്ടി അംഗങ്ങളുടെ ഭവനങ്ങളിലും വൃക്ഷത്തൈ നടണം. ഓരോ ബ്രാഞ്ച് പ്രദേശത്തേയും മൺമറഞ്ഞ പാർട്ടി സഖാക്കളുടേയോ പ്രമുഖ വ്യക്തികളുടേയോ ഓർമ്മയ്ക്കായി മരം നടണം.