beh

തിരുവനന്തപുരം: ആരോഗ്യ, ഭക്ഷണവിതരണ, ശുചീകരണ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ ആരെയും, കണ്ടെയ്ൻമെന്റ് മേഖലയിലേക്കോ അവിടെനിന്ന് പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. കണ്ടെയ്ൻമെന്റ് മേഖലകൾ ദിനംപ്രതി മാറുന്നതിനാൽ ദിവസവും രാവിലെ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാർ നിയന്ത്റണങ്ങൾ ഏർപ്പെടുത്തും

രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ എല്ലായിടത്തും നടപ്പാക്കും. അത്യാവശ്യ യാത്രയ്ക്ക് പൊലീസ് സ്​റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. രാവിലെ അഞ്ചിനും രാത്തി ഒമ്പതിനുമിടയിൽ സ്വകാര്യവാഹനങ്ങളിൽ ജില്ലവിട്ട് യാത്രയ്ക്ക് പാസ് ആവശ്യമില്ല. കാറിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്കും. ആട്ടോറിക്ഷയിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കും യാത്ര ചെയ്യാം. ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് വന്ന് ഏഴ് ദിവസത്തിനകം മടങ്ങുന്നവർക്കും, യന്ത്റങ്ങളുടെ അ​റ്റകു​റ്റപ്പണികൾക്കും മ

​റ്റുമായി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർക്കും ക്വാറന്റൈൻ ആവശ്യമില്ല.

പാലക്കാട്, വയനാട്, കാസർകോട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അയൽസംസ്ഥാനങ്ങളിൽ നിന്ന് ദിവസേന വന്ന് ജോലി ചെയ്ത് മടങ്ങുന്നവർക്കായി പൊലീസ് സ്​റ്റേഷനുകളിൽ നിന്ന് പാസ് അനുവദിക്കും. 15 ദിവസത്തിനുശേഷം പാസ് പുതുക്കാം. 65 വയസ്സിന് മുകളിലുളളവരും പത്ത് വയസ്സിന് താഴെയുള്ളവരും വീടുകളിൽ കഴിയണം. മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ പുറത്ത് പോകാവൂ. അനുവാദമുള്ളൂ.

കേരളത്തിൽ പ്രവേശിക്കുന്നവർ ഇ-ജാഗ്റതാ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം. ആരാധനാലയങ്ങളിൽ നാല് ജീവനക്കാർക്ക് കൂടി പ്രവേശനം അനുവദിക്കും. ആരാധനാലയങ്ങൾ വൃത്തിയാക്കാനും പൂജകൾക്കുമായി പുരോഹിതർ ഉൾപ്പെടെ അഞ്ച് പേർക്ക് നേരത്തേ പ്രവേശനം അനുവദിച്ചിരുന്നു.

എ​ട്ടി​ന് ​ശേ​ഷ​മു​ള്ള​ ​ഇ​ള​വു​ക​ൾ:
ഇ​ന്ന് ​മ​ന്ത്രി​സ​ഭ​ ​ച​ർ​ച്ച​ ​ചെ​യ്തേ​ക്കും

ഈ​ ​മാ​സം​ ​എ​ട്ടി​ന് ​ശേ​ഷം​ ​കേ​ന്ദ്രം​ ​ന​ട​പ്പാ​ക്കു​ന്ന​ ​ലോ​ക്ക് ​ഡൗ​ൺ​ ​അ​ഞ്ചാം​ഘ​ട്ട​ ​ഇ​ള​വു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​ര​ള​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഇ​ന്ന് ​ചേ​രു​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ച​ർ​ച്ച​ ​ചെ​യ്തേ​ക്കും.​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​വ​രു​ത്തേ​ണ്ട​ ​ഇ​ള​വു​ക​ളും​ ​തു​ട​രേ​ണ്ട​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച് ​മ​ന്ത്രി​മാ​ർ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ച്ചേ​ക്കും.
ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ ​തു​റ​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​മാ​ണ് ​സ​ർ​ക്കാ​രി​ന് ​മു​ന്നി​ൽ​ ​പ്ര​ധാ​ന​മാ​യു​മു​ള്ള​ത്.​ ​എ​ട്ടി​ന് ​ശേ​ഷം​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​പ്ര​വേ​ശി​ക്കാ​ന​നു​വാ​ദം​ ​കേ​ന്ദ്രം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​മ​ത​മേ​ല​ദ്ധ്യ​ക്ഷ​ന്മാ​രു​മാ​യി​ ​നാ​ളെ​ ​മു​ഖ്യ​മ​ന്ത്രി​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​ച​ർ​ച്ച​ ​ന​ട​ത്തു​ന്നു​ണ്ട്.
കാ​ല​വ​ർ​ഷം​ ​ആ​രം​ഭി​ച്ച​തി​നാ​ൽ​ ​മ​ഴ​ക്കെ​ടു​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​ക​ളും​ ​ച​ർ​ച്ച​ ​ചെ​യ്തേ​ക്കും.​ ​ബാ​ർ​ ​ലൈ​സ​ൻ​സ് ​ഫീ​സി​ൽ​ ​ഇ​ള​വ് ​വേ​ണ​മെ​ന്ന​ ​ബാ​റു​ട​മ​ക​ളു​ടെ​ ​ആ​വശ്യ​വും​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​മു​ന്നി​ലെ​ത്തി​യേ​ക്കാം.

പി.​ബി​ ​യോ​ഗം​:​ ​വാ​ർ​ത്താ​സ​മ്മേ​ള​നം
ഒ​ഴി​വാ​ക്കി​ ​മു​ഖ്യ​മ​ന്ത്രി

സി.​പി.​എം​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​യോ​ഗം​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​വ​ഴി​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​തി​വ് ​വാ​ർ​ത്താ​സ​മ്മേ​ള​നം​ ​ഉ​പേ​ക്ഷി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.
ലോ​ക്ക് ​ഡൗ​ൺ​ ​രാ​ജ്യ​ത്ത് ​പ്ര​ഖ്യാ​പി​ച്ച​ ​ശേ​ഷം​ ​സി.​പി.​എം​ ​സ​മ്പൂ​ർ​ണ​ ​പി.​ബി​ ​യോ​ഗം​ ​ചേ​രു​ന്ന​ത് ​ഇ​താ​ദ്യ​മാ​യാ​ണ്.​ ​ഇ​ന്ന​ലെ​ ​പ​തി​വ് ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​യോ​ഗ​വും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​പി.​ബി​ ​അം​ഗ​ങ്ങ​ളാ​യ​ ​എ​സ്.​ ​രാ​മ​ച​ന്ദ്ര​ൻ​ ​പി​ള്ള,​ ​എം.​എ.​ ​ബേ​ബി​ ​എ​ന്നി​വ​രും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നാ​ണ് ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.