തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് അച്ചൻകോവിൽ കാട്ടുതേൻ എന്ന ലേബലിൽ വിപണിയിലെത്തിക്കുന്നു. കാട്ടുതേനിന്റെ വിപണനോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റ് ലയം ഹാളിൽ മന്ത്രി വി.എസ്. സുനിൽകുമാർ മന്ത്രി കെ.രാജുവിന് നൽകി നിർവഹിക്കും. ഹോർട്ടികോർപ്പിന്റെ തേനീച്ചവളർത്തൽ കേന്ദ്രത്തിലെ ആധുനിക തേൻ സംസ്‌കരണ യന്ത്രത്തിൽ സംസ്‌കരിച്ചാണ് തേൻ വിപണനത്തിന് സജ്ജമാക്കിയത്. ഔഷധമൂല്യത്തോടൊപ്പം പ്രത്യേക രുചിയുമുള്ള തേൻ ഹോർട്ടികോർപ്പിന്റെയും അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെയും വില്പന കേന്ദ്രങ്ങളിൽ ലഭിക്കും.