ആര്യനാട്:വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസിലേക്ക് കടക്കുമ്പോൾ അരുവിക്കര മണ്ഡലത്തിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ വ്യത്യസ്ത ആശയവുമായി കെ.എസ്. ശബരീനാഥൻ എംഎൽഎ. അരുവിക്കര മണ്ഡലത്തിലെ പട്ടികജാതി -പട്ടിക വർഗ മേഖലകളിലെ കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കാനാണ് എം.എൽ.എയുടെ പദ്ധതി. മണ്ഡലത്തിലെ ആദിവാസി- പട്ടികജാതി മേഖലകളിലെ സാംസ്കാരിക നിലയങ്ങളിൽ ആണ് കുട്ടികൾക്ക് പഠിക്കാനാണ് സൗകര്യം ഒരുക്കുന്നത്. ടി.വിയും കേബിൾ കണക്ഷനും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കി വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾക്ക് പഠിക്കാനുള്ള അവസരമുണ്ടാക്കുകയാണ് ലക്ഷ്യം.