കാട്ടാക്കട: പ്രവാസികളെ വഞ്ചിച്ചുവെന്നാരോപിച്ച് സർക്കാരിനെതിരെ കാട്ടാക്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ വണ്ടന്നൂർ സന്തോഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടാക്കട അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നക്കോട് അരുൺ,പഞ്ചായത്ത് പ്രസിഡന്റുമാരായ മല്ലിക വിജയൻ,എസ്.രമ,സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടാക്കട ജയൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് പൂങ്കോട് സുനിൽ,കാട്ടാക്കട യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാംലാൽ,ഷാജിദാസ്,പള്ളിച്ചൽ സതീഷ്,വീരേന്ദ്രകുമാർ, ഊരൂട്ടമ്പലം വിജയൻ,ഭഗവതിനട പ്രശാന്ത്,ഡാനിയേൽ പാപ്പനം, കാട്ടാക്കട സന്തോഷ്,ശ്രീക്കുട്ടി സതീഷ് എന്നിവർ സംസാരിച്ചു.