ചിറയിൻകീഴ്: കേരള സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിൽ നിന്നും ഇഞ്ചി, മഞ്ഞൾ ,ചേന എന്നീ ഇടവിളകൃഷിയുടെ 200 രൂപ വിലയുള്ള കിറ്റ് 50% സബ്സിഡിയോട് 100 രൂപയ്ക്ക് നാളെ മുതൽ വിതരണം ചെയ്യും.കിറ്റിന്റെ വിതരണോദ്ഘാടനം രാവിലെ 10ന് ബാങ്ക് ഹെഡ് ഓഫീസിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് നിർവഹിക്കും.കിറ്റ് ആവശ്യമുള്ള സംഘാംഗങ്ങൾ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9895230 543 ,9446944300.