തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കേരളത്തിലെ 50 ലക്ഷം വീടുകളിൽ ബി.ജെ.പി ഗൃഹ സമ്പർക്കം നടത്തും. പരിസ്ഥിതി ദിനമായ ജൂൺ 5നും 7-ാംതീയതിയുമാണ് രണ്ടു പേരടങ്ങുന്ന ബി.ജെ.പി പ്രവർത്തകർ വീടുകളിലെത്തുക. പ്രധാനമന്ത്രിയുടെ സന്ദേശവും ജനങ്ങൾക്ക് നൽകും. അഞ്ചാം തീയതി വീടുകളിൽ ഫലവൃക്ഷത്തെകൾ നട്ടുകൊണ്ടാണ് സമ്പർക്കത്തിന് തുടക്കം കുറിക്കുന്നത്. 7ന് സമ്പൂർണ സമ്പർക്കദിനമായി ആചരിക്കും. ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ വെർച്വൽ റാലി ഈ മാസം 9, 12 തീയതികളിലാണ്.