കേരളസർവകലാശാല
പരീക്ഷാ ടൈംടേബിൾ
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി, ബി.കോം.എൽ.എൽ.ബി, ബി.ബി.എ.എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ എം.ബി.എ (ഫുൾ ടൈം - യു.ഐ.എം ഉൾപ്പെടെ/റഗുലർ-ഈവനിംഗ്) (ട്രാവൽ ആൻഡ് ടൂറിസം) (2014 സ്‌കീം , 2018 സ്‌കീം) പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ ജൂൺ 18 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം (ജനറൽ), ഇംഗ്ലീഷ്, മലയാളം, ഫിലോസഫി, എം.എസ് സി സുവോളജി, ഫിസിക്സ്, ബോട്ടണി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, ഇക്കണോമിക്സ്, ബയോടെക്നോളജി, എംകോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാല
പി.ജി പ്രവേശനം: തീയതി നീട്ടി
പഠന വകുപ്പുകളിലെയും സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെയും
പി.ജി പ്രവേശന പരീക്ഷയ്ക്ക് അഞ്ചിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം . ഫോൺ: 0494 2407016, 2407017.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എൽ എൽ.ബി (യൂണിറ്ററി), അഞ്ചാം സെമസ്റ്റർ ബി.ബി.എ എൽ എൽ.ബി (ഓണേഴ്‌സ്) ഏപ്രിൽ 2019 റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
എം.ജി സർവകലാശാല
നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 16 മുതൽ,
നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 16 മുതൽ പുനരാരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു. പഠിക്കുന്ന കോളേജ് തന്നെയാണ് പരീക്ഷാ കേന്ദ്രം. 15 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ 23 മുതൽ ആരംഭിക്കും. നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ 23ന് ആരംഭിക്കും. ആറാം സെമസ്റ്റർ ബിരുദ പ്രാക്ടിക്കൽ പരീക്ഷകളുമായി ബന്ധപ്പെട്ട് ചെയർമാൻമാരുമായി ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീഡിയോ കോൺഫറൻസ് നടത്തും.
പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു
സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ എം.ഫിൽ കോഴ്‌സിലേക്കുള്ള പ്രവേശന പട്ടിക വെബ്‌സൈറ്റിൽ.
.