മാന്നാർ: സി.പി.എം എണ്ണയ്ക്കാട് ബി ബ്രാഞ്ച് അംഗവും പുരോഗമന കലാസാഹിത്യ സംഘം മാന്നാർ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബുധനൂർ എണ്ണയ്ക്കാട് തറയിൽ കൊട്ടാരത്തിൽ ബി. കുട്ടിക്കൃഷ്ണൻ (77) നിര്യാതനായി. ആലുവ എടത്തല സൗത്ത് ഇന്ത്യൻ വയർ റോപ്സിലെ മുൻ ജീവനക്കാരനാണ്. ഭാര്യ: സുലോചന. മക്കൾ: മഞ്ജു കുട്ടിക്കൃഷ്ണൻ (ദേശാഭിമാനി സീനിയർ സബ് എഡിറ്റർ), കെ. മനു. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലുള്ള മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് എണ്ണയ്ക്കാട്ടെ വീട്ടിലെത്തിയ്ക്കും. പിന്നീട് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറും.