തിരുവനന്തപുരം: വിക്‌ടേഴ്സ് ചാനൽ വഴി കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുത്ത അദ്ധ്യാപികമാർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ ക്രൈം സ്​റ്റേഷനിലാണ് കേസ് രജിസ്​റ്റർ ചെയ്തത്. ഫേസ്ബുക്ക്, യു ട്യൂബ്, ഇൻസ്​റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അദ്ധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പി മനോജ് എബ്രഹാമിന് കൈ​റ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.