തിരുവനന്തപുരം: ഫസ്റ്റ്‌ബെൽ ഓൺലൈൻ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാനായി ഹൈടെക് സ്‌കൂൾ - ഹൈടെക് ലാബ് പദ്ധതികളിൽ സ്‌കൂളുകളിൽ വിന്യസിച്ച ഐ.ടി ഉപകരണങ്ങൾ പ്രയോജനപ്പെടുത്താൻ കൈറ്റ് സർക്കുലർ പുറത്തിറക്കി. ഇതോടെ സ്‌കൂളുകളിലുള്ള 1.20 ലക്ഷം ലാപ്‌ടോപ്പുകളും 70,000 പ്രൊജക്ടറുകളും 4545 ടെലിവിഷനുകളും പ്രയോജനപ്പെടുത്താം.
ക്ലാസുകൾ കാണാൻ അവസരമില്ലാത്ത കുട്ടികൾക്കായി ഇവ സജ്ജീകരിക്കാനുള്ള സ്ഥലം പ്രഥമാദ്ധ്യാപകർ കണ്ടെത്തണം. ഒരു ലാപ്‌ടോപ്പിൽ നാലു കുട്ടികൾക്കു ക്ലാസുകൾ
കാണാം. കൂടുതൽ പേർക്ക് കൂടുതൽ ലാപ്‌ടോപ്പുകളോ, ടിവിയോ, ലാപ്‌ടോപ്പും പ്രൊജക്ടറും ഒരുമിച്ചോ ഉപയോഗിക്കാം.
സ്‌കൂളുകളിലെ ഐ. ടി ഉപകരണങ്ങളുടെ ലഭ്യത പോർട്ടലിലെ Hi-Tech School ലിങ്ക് വഴി അറിയാം. ഉപകരണങ്ങൾ നൽകുന്നത് സ്‌കൂളുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം.
ക്ലാസുകൾ കാണാൻ മുഴുവൻ കുട്ടികൾക്കും അവസരം ലഭിക്കണം. ഇത്ന് ആരും പണം ചെലവാക്കുകയോ ഉപകരണങ്ങൾ വാങ്ങുകയോ വേണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.