balaramapuram
HANDLOOM WEAVERS

തിരുവനന്തപുരം: കൈത്തറി തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കൊവിഡ്19 പ്രത്യേക രണ്ടാംഘട്ട ധനസഹായമായി 1000 രൂപ കൂടി ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ദിവസത്തിനകം അയയ്ക്കുമെന്ന് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അറിയിച്ചു. ആനുകൂല്യം ഇതുവരെ ലഭിക്കാത്ത അംഗങ്ങൾ ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി കാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പും ഫോൺ നമ്പറും അതത് മേഖലയിലേക്കുള്ള ഇമെയിൽ വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുമായി ബന്ധപ്പെടണം.