തിരുവനന്തപുരം: രണ്ട് ദിവസത്തെ അവധിക്ക് ശേഷം മദ്യശാലകൾ ഇന്നലെ വീണ്ടും തുറന്നു. വെർച്വൽ ക്യൂ വഴി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ തിങ്കളാഴ്ച പരിഹരിച്ച് ബുക്കിംഗ് തുടങ്ങിയതിനാൽ ഇന്നലെ മദ്യവിതരണം സുഗമമായി നടന്നു. ആദ്യം ബുക്ക് ചെയ്തവർക്ക് 5 കിലോമീറ്റർ പരിധിയിലുള്ള മദ്യശാലകളിലേക്ക് തന്നെ ടോക്കൺ ലഭിച്ചു. താമസിച്ച് ബുക്ക് ചെയ്തവർക്ക് 10 മുതൽ 15 കിലോമീറ്റർ പരിധിയിലുള്ള മദ്യശാലകളിലേക്കാണ് ടോക്കൺ ലഭിച്ചത്. ഇന്നത്തേക്ക് 4.5 ലക്ഷം പേർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ടോക്കണുകളിലെ ക്യൂർ ആർ കോഡ് സ്‌കാൻ ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പ് ശരിയാകാത്തതിനാൽ ഇന്നലെയും ബെവ്കോ ആസ്ഥാനത്ത് നിന്ന് നൽകുന്ന ബുക്കിംഗ് പട്ടിക ഒത്തുനോക്കിയാണ് ഔട്ട്‌ലെറ്റുകളിൽ മദ്യം നൽ​കിയത്.