പൂവാർ:സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആർ.ശങ്കർ സ്മാരക സ്കോളർഷിപ്പ് അരുമാനൂർ ഗവ. ന്യൂ എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ അർജുൻ ഏറ്റുവാങ്ങി. മാസം 500 രൂപവച്ച് 10 മാസം 5000 രൂപയാണ് സ്കോളർഷിപ്പ് . സമംഗ കുടുംബാഗവും എസ്.എൻ.ഡി.പി. യോഗം യൂത്ത് മൂവ്മെൻറ് കോവളം യൂണിയൻ സെക്രട്ടറിയുമായ ദീപു അരുമാനൂർ ശ്രീനയിനാർ ദേവ ക്ഷേത്രസന്നിധിയിൽ വച്ച് മാസ്റ്റർ അർജുന് കൈമാറി. ശ്രീ നയിനാർ ദേവ ക്ഷേത്രം മുൻ ജനറൽ സെക്രട്ടറി എസ്.പി.സോണി, സജി.എസ്.ആർ, ഹർഷകുമാർ തുടങ്ങിയവർ പങ്കെടുത്തു.