protest-against-racism

കളി​ക്കളങ്ങളി​ൽ ജോർജ് ഫ്ളോയ്ഡ് അനുകൂല വി​കാരം പ്രകടി​പ്പി​ക്കുന്നവർക്കെതി​രെ നടപടി​ വേണ്ടെന്ന് ഫി​ഫ

ശിക്ഷിക്കും മുമ്പ് " കോമൺ സെൻസ് " ഉപയോഗിച്ച് ചിന്തിക്കൂ :ഫിഫ

സുറി​ച്ച് : അമേരി​ക്കയി​ൽ വംശവെറി​ക്ക് ഇരയായി​ കൊല്ലപ്പെട്ട ജോർജ് ഫ്ളോയി​ഡി​ന് അനുകൂലമായി​ ഫുട്ബാൾ ഗ്രൗണ്ടി​ൽ വി​കാരം പ്രകടി​പ്പി​ക്കുന്ന കളി​ക്കാരെ വി​ലക്കേണ്ടതി​ല്ലെന്ന് ഫി​ഫ നി​ർദ്ദേശം നൽകി​. വംശവെറി​ക്കെതി​രായ പോരാട്ടം ഫി​ഫയുടെ തന്നെ മുദ്രാവാക്യമായതി​നാൽ ഇത്തരത്തി​ലുള്ള മുദ്രാവാക്യങ്ങൾ പതി​ച്ച ജഴ്സി​കളും ആംബാൻഡുകളും ധരി​ക്കുന്നവർക്കെതി​രെ നടപടി​യെടുക്കുന്നത് സാമാന്യബോധത്തി​നെതി​രാണെന്നാണ് ഫി​ഫയുടെ നി​ലപാട്.

കഴി​ഞ്ഞദി​വസങ്ങളി​ൽ നടന്ന ജർമ്മൻ ബുണ്ടസ് ലീഗ മത്സരങ്ങളി​ൽ നി​രവധി​ കളക്കാരാണ് ഫ്ളോയ്ഡ് അനുകൂല പ്രകടനങ്ങൾ നടത്തി​യത്. ബൊറൂഷ്യ ഡോർട്ട് മുണ്ടി​ന്റെ ഇംഗ്ളീഷ് താരം ജാഡോൺ​ സാഞ്ചോ ഹാട്രി​ക് നേടി​യ ശേഷം തന്റെ അടി​ക്കുപ്പായത്തി​ൽ ഫ്ളോയ്ഡി​ന് നീതി​ തേടി​യുള്ള മുദ്രാവാക്യമെഴുതി​യത് പ്രദർശി​പ്പി​ച്ചി​രുന്നു. ഇതി​ന്റെ പേരി​ൽ സാഞ്ചോയ്ക്ക് റഫറി​ മഞ്ഞക്കാർഡ് നൽകി​യി​രുന്നു. ബൊറൂഷ്യയുടെ മറ്റൊരു താരം അചരഫ് ഹക്കീമി​യും ഇതേ മുദ്രാവാക്യം അടി​ക്കുപ്പായത്തി​ൽ എഴുതി​യി​രുന്നുവെങ്കി​ലും ഉയർത്തി​ക്കാട്ടാത്തതി​നാൽ കാർഡി​ൽനി​ന്ന് ഒഴി​വായി​. ബുണ്ടസ് ലി​ഗയി​ലെ മറ്റൊരു ക്ളബായ ഷാൽക്കെയുടെ അമേരി​ക്കൻ മിഡ്ഫീൽഡർ വെസ്റ്റേൺ​ മക്‌കെന്നി ​ "ജസ്റ്റി​സ് ഫോർ ജോർജ് "എന്നെഴുതി​യ ആം ബാൻഡ് ധരി​ച്ചാണ് കളി​ക്കാനി​റങ്ങി​യത്.

കളി​ക്കളത്തി​ൽ വ്യക്തി​പരമോ, രാഷ്ട്രീയപരമോ ആയ മുദ്രാവാക്യങ്ങൾ എഴുതി​യ ജഴ്സി​യണി​ഞ്ഞ് വരുന്നത് ഫി​ഫ നി​യമപ്രകാരം ശി​ക്ഷാർഹമാണ്. ഇതി​ന്റെയടി​സ്ഥാനത്തി​ലാണ് സാഞ്ചോയ്ക്ക് റഫറി​ കാർഡ് നൽകി​യത്. എന്നാൽ സാമാന്യ ബോധത്തോടെ ചി​ന്തി​ച്ച് തീരുമാനമെടുക്കണമെന്നാണ് ഫി​ഫ നൽകി​യ നി​ർദ്ദേശം. ഇതി​ന്റെയടി​സ്ഥാനത്തി​ൽ സാഞ്ചോയ്ക്ക് കാർഡ് നൽകി​യ നടപടി​ പുനഃപരി​ശോധി​ക്കുമെന്ന് ജർമ്മൻ ഫുട്ബാൾ ഫെഡറേഷൻ അറി​യി​ച്ചി​ട്ടുണ്ട്.

ഏറെ നാളായി​ ഫി​ഫ വംശീയ വി​വേചനത്തി​നെതി​രായ ശക്തമായ നടപടി​കൾ സ്വീകരി​ക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. നല്ല കാര്യത്തി​നായി​ നി​യമം തെറ്റി​ച്ചാലും ഉദ്ദേശശുദ്ധി​മാനി​ക്കണമെന്നാണ് ഫി​ഫ പറയുന്നത്.

ഏത് തരത്തി​ലുള്ള വി​വേചനത്തി​നെതി​രെയും ശക്തമായ പ്രതി​ഷേധം ഫി​ഫ പലതവണ പ്രകടി​പ്പി​ച്ചി​ട്ടുണ്ട്. കളി​ക്കളത്തി​ൽ വി​വേചനം കാട്ടുന്നവർക്കും ഗാലറി​യി​ലി​രുന്ന് വംശീയ മുദ്രാവാക്യങ്ങൾ മുഴുക്കുന്നവർക്കുമെതി​രെ ഇനി​യും ശക്തമായ നടപടി​ സ്വീകരി​ക്കും.

- ഫി​ഫ

പ്രതി​ഷേധം ശക്തം

ജോർജ് ഫ്ളോയി​ഡി​നെ ശ്വാസംമുട്ടി​ച്ച് കൊന്നതി​നെതി​രെ ഫുട്ബാളി​ൽ മാത്രമല്ല മറ്റ് കായി​ക രംഗങ്ങളി​ലും പ്രതി​ഷേധം ശക്തമാവുകയാണ്. മി​ക്ക ഫുട്ബാൾ താരങ്ങളും സോഷ്യൽ മീഡി​യയി​ലെ വംശീയ വെറി​ക്കെതി​രായ ക്യാമ്പെയ്നി​ൽ സജീവമാണ്. ഇന്നലെ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലി​വർപൂളി​ന്റെ കളി​ക്കാർ പരി​ശീലന ഗ്രൗണ്ടി​ൽ വൃത്താകൃതി​യി​ൽ മുട്ടുകുത്തി​യി​രുന്ന് പ്രതി​ഷേധി​ച്ചി​രുന്നു.

ഇംഗ്ളണ്ടിൽ പ്രതിഷേധമാകാം

ജോർജ് ഫ്ളോയ്ഡിന് പിന്തുണയർപ്പിക്കാൻ കളിക്കാർക്ക് ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ സ്വാതന്ത്ര്യം നൽകി. ചെൽസി, ലിവർപൂൾ, ന്യൂകാസിൽ തുടങ്ങിയ ക്ളബുകളിലെ നിരവധി താരങ്ങൾ മുട്ടു കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

നിറത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നതിനെ ക്രിക്കറ്റ് ലോകം ഒത്തൊരുമിച്ച് പ്രതിഷേധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശ്വാസംമുട്ടി മരിച്ച ജോർജ് ഫ്ളോയ്ഡിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ ദുഃഖം തോന്നുന്നില്ലെങ്കിൽ നിങ്ങളും കുറ്റക്കാരനാണ്.

ഡാരൻ സമി

വിൻഡീസ് ക്രിക്കറ്റർ

മുൻ വിധികളില്ലാതെ എല്ലാ മനുഷ്യർക്കും പങ്കാളിത്തമുള്ള ഒരു കായിക സംസ്കാരമാണ് ലോകത്തിന് വേണ്ടത്. നമ്മളെപ്പോലുള്ള സാധാരണ മനുഷ്യർ ഒരുമിച്ചു നിന്നാലേ അസാധാരണമായൊരു മാറ്റം ഈ ലോകത്ത് സംഭവിക്കുകയുള്ളൂ.

കുമാർ സംഗക്കാര

ശ്രീലങ്കൻ മുൻ ക്രിക്കറ്റർ

സംസ്കാര ചെലവ് മേയ്‌വെതർ വഹിക്കും

ജോർജ് ഫ്ളോയ്ഡിന്റെ സംസ്കാര ചെലവ് മുഴുവൻ വഹിക്കാൻ താൻ തയ്യാറാണെന്ന് ലോക ബോക്സിംഗ് ചാമ്പ്യൻ ഫ്ളോയ്ഡ് മേയ്‌വെതർ അറിയിച്ചു. ജൂൺ ഒൻപതിനാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.