പാറശാല: കടൽ ക്ഷോഭത്തിൽ തകർന്ന പൊഴിയൂരിലെ പരുത്തിയൂർ, തെക്കേ കൊല്ലങ്കോട് എന്നിവിടങ്ങളിലെ കടൽഭിത്തി സംരക്ഷിക്കാത്ത നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി അംഗം പൊഴിയൂർ ജോൺസൺ,കുളത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൺസ്റ്റൺ സി.സാബു,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അഡ്വ.സതീഷ്, രതീഷ്, വാർഡ് മെമ്പർ ജോൺബായ്,രാജു ആൻഡ്രൂസ്,എൻ.ജെറാൾഡ്,ഡെന്നീസ് തുടങ്ങിയവർ സംസാരിച്ചു.