jobs
kerala psc

തിരുവനന്തപുരം: കൊവിഡ് പശ്ചാതലത്തിൽ മാറ്റിവച്ച അഭിമുഖ പരീക്ഷകൾ ജൂലായ് മുതൽ പുനഃരാരംഭിക്കാൻ പി.എസ്.സി തീരുമാനിച്ചു. മാറ്റിവച്ച എഴുത്തുപരീക്ഷകൾ ലോക്ക് ഡൗൺ ഇളവുകൾ അനുസരിച്ച് നടത്തും. ഈ വർഷം ജനുവരി‍യിൽ നടന്ന വകുപ്പുതല പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ എൽ.പി.എസ്.എ (തമിഴ് മീഡിയം), മലപ്പുറം ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), എൽ.പി.എസ്.എ (രണ്ടാം എൻ.സി.എ.- ഈഴവ, പട്ടികജാതി) എന്നിവയിൽ അഭിമുഖം നടത്തും. തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 44/19, 45/19, 46/19 വിജ്ഞാപനങ്ങൾ പ്രകാരം സാർജന്റ് (എൻ.സി.എ.- മുസ്ലിം, ഒ.ബി.സി, പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.

വ​കു​പ്പ് ​ത​ല​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

പി.എസ്.സി 2020​ ​ജ​നു​വ​രി​യി​ലെ​ ​വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫ​ലം​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ​ ​പ്രൊ​ഫൈ​ലി​ൽ​ ​ല​ഭി​ക്കും.