1

പൂവാർ: കനത്ത മഴയെ തുടർന്ന് അടിമലത്തുറയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.പ്രദേശങ്ങൾ ഒറ്റപ്പെട്ടതോടെ വീടുകളിൽ നിന്നും ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വേനൽമഴയിൽ നിലവിലെ ഓടകളിൽ മണ്ണ് നിറഞ്ഞതും പല സ്ഥലങ്ങളിലും ഓടകൾ നിർമ്മിക്കാത്തതും വെള്ളക്കെട്ടിനു കാരണമായി. കഴിഞ്ഞകാലങ്ങളിൽ ഇത്തരം സന്ദർഭങ്ങളിൽ ഫയർ ഫോഴ്സ് എത്തിയാണ് വെള്ളം പമ്പ് ചെയ്ത് മറ്റിയിരുന്നത്.എന്നാൽ പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും ഫയർഫോഴ്സും പൊലീസും സ്ഥലം സന്ദർശിച്ച് പോയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.മഴക്കാലം മുന്നിൽക്കണ്ട് ഓടനിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിച്ചതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. അടിയന്തരമായി പ്രദേശത്ത് താത്കാലിക സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ: കനത്ത മഴയിൽ അടിമലത്തുറയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ