കാട്ടാക്കട: വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തതോടെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇന്നലെ രാവിലെ 10 സെന്റീമീറ്റർ തുറന്നിരുന്ന നാല് ഷട്ടറുകളും വൈകിട്ട് നീരൊഴുക്ക് ശക്തമായതോടെ 15 സെന്റീമീറ്ററാക്കി ഉയർത്തി. 84.75 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 80.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴ ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്ന് ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. നെയ്യാറിന്റെ കരകളിലുള്ളവരും കനാൽ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.