ബാലരാമപുരം: തലയൽ ശിവക്ഷേത്ര ആഡിറ്റോറിയത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.റസൽപ്പുരം ശാന്തിപുരം മുണ്ടുകോണം മലങ്കര ചർച്ചിന് സമീപം കിഴക്കുംകര വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിത്തുവാണ്(18)അറസ്റ്റിലായത്.ദേവസ്വം ബോർഡ് ജീവനക്കാരൻ വീരണകാവ് പത്മഭദ്ര വീട്ടിൽ അനൂപിന്റെ ബൈക്കാണ് മോഷണം പോയത്.ബാലരാമപുരം സി.ഐ ജി.ബിനു, എസ്.ഐ വിനോദ് കുമാർ,സി.പി.ഒ അനികുമാർ,ശ്രീകാന്ത്,സുനു എന്നിവർ ചേർന്ന് റസൽപ്പുരത്തിന് സമീപം വച്ച് വാഹനത്തോടൊപ്പം യുവാവിനെ പിടികൂടുകയായിരുന്നു.വീഡിയോ കോൺഫറൻസിലൂടെ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.