മിലാൻ : ഇറ്റാലിയൻ സെരി എ ഫുട്ബാൾ ഇൗ മാസം 20 ന് പുനരാരംഭിക്കും. കൊവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് മാറ്റിവച്ച നാല് മത്സരങ്ങളാണ് ആദ്യം നടത്തുക. ജൂൺ 20 ന് രണ്ട് മത്സരങ്ങളാണുള്ളത്. ഇന്ത്യൻ സമയം രാത്രി 7.30 ന് ടോറിനോ പാർമയെ നേരിടും. രാത്രി 9.45 ന് ഹെല്ലാസ് വെറോണ കാഗ്ളിയറിയുമായി ഏറ്റുമുട്ടും.
ജൂൺ 21 ന് ഇന്റർമിലാൻ സ്വന്തം മൈതാനത്ത് സമ്പോളോയെ നേരിടും. പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് ജൂൺ 22 ന് ബൊളോഞ്ഞയുമായാണ് ഇടവേളയ്ക്ക് ശേഷമുള്ള മത്സരം.
മാർച്ച് ഒൻപതിനാണ് സെരി എ യിൽ അവസാനമായി മത്സരം നടന്നത്.