തിരുവനന്തപുരം: സംസ്ഥാനത്തു നിന്നു മടങ്ങാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തും. എല്ലാ ജില്ലകളിൽ നിന്നുള്ള തൊഴിലാളികൾക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഇന്ന് യു.പിയിലെ ലഖ്നൗവിലേക്ക് ട്രെയിൻ പുറപ്പെടും. കൊല്ലം, എറണാകുളം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടായിരിക്കും. നാളെ സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഒഡിഷയിലേക്കും ആറിനും എട്ടിനും ബംഗാളിലേക്കും ട്രെയിൻ പുറപ്പെടും.കൂടാതെ കൊല്ലം,തിരുവല്ല,കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നും ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, അസം, ലഖ്നൗ എന്നിവിടങ്ങളിലേക്ക് ഇന്നു മുതൽ 10 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ ഉണ്ടാകും.