തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിനുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളായി ഏറ്റെടുത്ത ബാർ ഹോട്ടലുകളിലും മദ്യം പാഴ്സലായി വിൽക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് മദ്യവിൽപന പുനരാരംഭിച്ചപ്പോൾ ക്വാറന്റൈൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ബാർ ഹോട്ടലുകളിലേക്കും ഓൺലൈൻ ടോക്കൺ നൽകിയിരുന്നു. തുടർന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ എക്‌സൈസ് ഇടപെട്ട് ഇവിടങ്ങളിലെ മദ്യവിൽപന നിറുത്തിച്ചു. ബാർ ഉടമകളുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ സർക്കാർ അനുമതി നൽകിയത്.