pic

തിരുവനന്തപുരം: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ബസ് ചാര്‍ജ് വര്‍ദ്ധന പരിഗണിക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇപ്പോൾ നിരക്ക് വർദ്ധന സർക്കാരിന് മുന്നിലുള്ള അജണ്ടയല്ലെന്നും അദേഹം വ്യക്തമാക്കി. സ്വകാര്യബസുടമകളുടെ ആവശ്യത്തോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളത്. അന്തര്‍ജില്ലാ സര്‍വീസുകളിലടക്കം കൊവിഡ് നിബന്ധന കര്‍ശനമായി പാലിക്കാന്‍ കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദേശിച്ചിട്ടുണ്ട്. നഷ്ടം കൂടുമെങ്കിലും യാത്രക്കാര്‍ കുറയുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതെന്നും ഗതാഗതമന്ത്രി പറഞ്ഞു.