rajendran-mla

ഇടുക്കി: ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രൻ വാടക വീട്ടിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് മൂന്നാറിലെ കുടുംബം. എസ്.രാജേന്ദ്രൻ എം.എൽ.എയുടെ മൂന്നാർ ഇക്ക നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീട് മാറാൻ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് മൂന്നംഗ കുടുംബം ഉന്നയിക്കുന്ന ആരോപണം.

സ്ത്രീകൾ മാത്രം താമസിക്കുന്ന കുടുംബം മൂന്ന് വർഷം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തത്. ലോക്ക് ഡൗണിൽ വരുമാനമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് വീട് മാറണമെന്ന് ആവശ്യപ്പെട്ടാൽ എന്ത് ചെയ്യുമെന്ന് കുടുംബം ചേദിക്കുന്നു.എന്നാൽ വീട്ടിൽ സൗകര്യക്കുറവുണ്ടെന്ന് അറിയിച്ച കുടുംബത്തോട് മാറാൻ ആവശ്യപ്പെട്ടതേയുള്ളൂവെന്നാണ് എസ്.രാജേന്ദ്രൻ നൽകുന്ന വിശദീകരണം.