തിരുവനന്തപുരം: പ്രളയത്തെത്തുടർന്ന് പമ്പയിൽ അടിഞ്ഞ മണൽ നീക്കുന്നതിൽ മുൻചീഫ് സെക്രട്ടറി ടോം ജോസിനെതിരായ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് രംഗത്തെത്തി. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണത്തിലെ നിജസ്ഥിതി ജനങ്ങൾ അറിയിക്കണം. പമ്പയിൽ നിന്നുള്ള മണൽ നീക്കത്തിന് വനംവകുപ്പ് അനുമതിയില്ല. ടോം ജോസ് വാക്കാൽ നൽകിയ നിർദ്ദേശാനുസരണമാണ് മണൽ നീക്കം- അദ്ദേഹം പറഞ്ഞു.