ന്യൂഡൽഹി: ഡൽഹിയിൽ ഒരു മലയാളി നഴ്‌സ് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്സായിരുന്ന രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. കോട്ടയം ഞീഴുർ സ്വദേശിയാണ്. കൊവിഡ് ബാധിച്ച് ഡൽഹിയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്നാണ് രാജമ്മ. എൽ.എൻ.ജെപി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. നേരത്തെ സ്വകാര്യ ആശുപത്രിയായ കൽറയിലെ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി അംബിക രോഗബാധിതയായി മരിച്ചിരുന്നു.