ന്യൂയോർക്ക്: കൊവിഡിന്റെ ശക്തി കുറയുകയാണെന്ന ഇറ്റലിയുടെ ഗവേഷണത്തെ പാടെ തള്ളി അമേരിക്ക രംഗത്ത്. വൈറസിന്റെ ശക്തി കുറഞ്ഞിട്ടില്ലെന്നും അത് പകരുന്തോറും കുറയുമെന്നതിന് യാതൊരു തെളിവുമില്ലെന്നും പഠനങ്ങൾ തെളിഞ്ഞതായി അമേരിക്ക വ്യക്തമാക്കുന്നു.
ഇറ്റലിയിലെ മിലാൻ സാൻ റാഫേൽ ആശുപത്രിയുടെ ഗവേഷണത്തിലാണ് കൊവിഡ് വ്യാപിക്കുന്തോറും അതിന്റെ ശക്തികുറയുമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസം നടത്തിയ പരിശോധനകളിൽ നിന്നും രണ്ടുമാസം മുമ്പ് ഉണ്ടായിരുന്ന തീവ്രത രോഗവ്യാപനത്തിനില്ലെന്നാണ് ഇറ്റലിയിലെ ഗവേഷകർ പറയുന്നത്. എന്നാൽ ഇറ്റലിയിലെ അവസ്ഥ മറ്റൊരു രാജ്യത്തും കാണാത്തതിനാൽ ഇത്തരം നിഗമനം പൂർണ്ണമായും തള്ളിയാണ് അമേരിക്ക രംഗത്തെത്തിയത്.
ലോകാരോഗ്യസംഘടനയും അമേരിക്കയുടെ നിഗമനത്തെ ശരിവച്ചു. വൈറസിന് ഇപ്പോഴും അതിവേഗം ലക്ഷക്കണക്കിന് ആളുകളിലേക്ക് പടരാനുള്ള ശക്തിയുണ്ട്. രോഗബാധിതരിലെ 20 ശതമാനം പേരും ഗുരതരാവസ്ഥയിലാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.