നാവായിക്കുളം മുക്കട വാർഡിൽ പാടശേഖര സമിതിയുടെ കൃഷി പരിശീലനത്തിന്റെ ഭാഗമായി ഇരുപതോളം യുവാക്കൾ ചേർന്ന് നിലമൊരുക്കുന്നു.മുക്കട വാർഡിലെ വെള്ളൂർക്കോണം,കുണ്ടൂർക്കോണം ഏലായിൽ ഏക്കർ കണക്കിന് നിലവും പുരയിടവും പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.നാവായിക്കുളം കൃഷിഭവന്റെ സഹകരണം കൂടി ലഭിച്ചതോടെ യുവാക്കളും ഊർജസ്വലതയോടെ കാർഷിക മേഖലയിൽ ചുവടുറപ്പിക്കുകയാണ്.വാർഡ് അംഗം ആസിഫ് കടയിൽ നേതൃത്വം നൽകി.