kunja

തിരുവനന്തപുരം:സർക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റം കൈവിട്ട പോലെയാണെന്നും കൊവിഡിനെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ കുറച്ചുകൂടി കാര്യക്ഷമത കാണിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

വിദേശത്ത് കുടിങ്ങിയവർ അവിടെ കിടക്കട്ടെ എന്നാണ് സർക്കാരിന്റെ നിലപാട്. പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കുറച്ചുകൂടി താത്പര്യം കാണിക്കണം. സംസ്ഥാനത്ത് നിലവിലുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ കുറ്റമറ്റതല്ല.കേരളത്തിലെ നാട്ടുംപുറങ്ങളിൽ ക്വാറന്റൈൻ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും മറ്റും ആവശ്യമായ ഫണ്ട് സർക്കാർ കൈാടുക്കണം. കേരളത്തിൽ സാമൂഹ്യ വ്യാപനം ഉണ്ടോ ഇല്ലയോ എന്നതിൽ ഒരു ഉറപ്പും സർക്കാരിനില്ല.രാജ്യത്ത് കേസുകൾ ഇത്രയധികം കൂടിയതിനു കാരണം കൃത്യമായ മുന്നൊരുക്കമില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും ഇളവുകൾ നൽകിയതുമാണ്- അദ്ദേഹം പറഞ്ഞു.