മുംബയ്: സ്വര്‍ണവില പവന് ഒറ്റയടിക്ക് 480 രൂപകുറഞ്ഞ് 34,320 രൂപയായി. നിലവിൽ 4290 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞദിവസം 34,800 രൂപയായിരുന്നു പവന് വില. തിങ്കളാഴ്ചയാകട്ടെ ഉയര്‍ന്ന വിലയായ 35,040 രൂപ രേഖപ്പെടുത്തുകയും ചെയ്തു. ആഗോള സമ്പദ്ഘടന തിരിച്ചുവരുന്നതിലെ സൂചനയായി ഓഹരി സൂചികകള്‍ നേട്ടമുണ്ടാക്കിയതാണ് സ്വര്‍ണവിലയെ ബാധിച്ചത്. ആഗോള വിപണിയിലും വിലയില്‍ ഇടിവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 1,722.93 ഡോളറായി താഴ്ന്നു. ദേശീയ വിപണിയിലും വിലയിടിവ് പ്രതിഫലിച്ചിട്ടുണ്ട്. എം.സിഎക്‌സില്‍ 10 ഗ്രാം സ്വര്‍ണത്തിന് വില 556 രൂപകുറഞ്ഞ് 46,470 നിലവാരത്തിലായി.