pampa

തിരുവനന്തപുരം: പമ്പയിൽ നിന്ന് നീക്കംചെയ്യുന്ന മണൽ പുറത്തേക്ക് കൊണ്ടുപോകരുതെന്ന നിർദ്ദേശവുമായി വനംവകുപ്പ്. ഇതോടെ മണൽ നീക്കം തൽക്കാലത്തേക്ക് നിറുത്തിവച്ചു. അതിനിടെ മണലെടുപ്പ് കരാറിൽ നിന്ന് ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് പിന്മാറി. മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്നായിരുന്നു ചെയർമാൻ ടി.കെ.ഗോവിന്ദന്റെ പ്രതികരണം. ഇടപാടിൽ അഴിമതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കുന്നതിന്റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്ടർ യാത്ര ദുരൂഹമെന്നും പമ്പ ത്രിവേണിയിലെ മണൽ കൈമാറ്റത്തിൽ വൻ അഴിമതിയെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രളയം കഴിഞ്ഞ് രണ്ടു വർഷമായിട്ടും മണൽ നീക്കാത്തതിലും ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.