america

വാഷിങ്ടൺ: അമേരിക്ക രണ്ട് തരം പ്രതിസന്ധയിലൂടെയാണ് കടന്നു പോകുന്നത്. ഒന്ന് കൊവിഡിന്റെ ഭീകരതാണ്ഡവം, രണ്ട് ജോർജ്ജ് ഫളോയ്ഡിനെ പൊലീസുദ്യോഗസ്ഥൻ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിലുള്ള പ്രതിഷധം. രണ്ടും ഒരുപോലെ ജ്വലിക്കുകയാണ്. രണ്ടിനും ശമനമില്ല. കൊവിഡ് പടർന്ന് കുതിക്കുമ്പോൾ പ്രക്ഷോഭം പടർന്ന് വ്യാപിക്കുകയാണ്. രണ്ടും ഒരുപോലെ ശക്തമായി നിലകൊള്ളുമ്പോൾ അമേരിക്കക്കാർ വിഷമിക്കുകയാണ്. പൊലീസ് വെടിവയ്പും ലാത്തിച്ചാർജും കണ്ണീർ വാതകം പ്രയോഗിക്കലും ഒരു വശത്ത്, വാഹനങ്ങൾ കത്തിക്കൽ മറുഭാഗത്ത്. ഇതിനിടയിലൂടെ കൊവിഡ് പടർന്നു കയറുന്നു. മരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു. അമേരിക്ക അന്തം വിട്ട് നിൽക്കുകയാണ്.

യു.എസിൽ പുതുതായി 15,856 പേർ കൂടി കൊവിഡ് ബാധിതരായി. 861 പേർകൂടി മരിച്ചു. മൊത്തം രോഗികൾ 1,827,206, മൊത്തം മരണം 1,06,028.പ്രതിഷേധം ആളിക്കത്തിയതോടെ ലോസ് ഏയ്ഞ്ചലസ്, സാന്റ മോണിക്ക,ബെവേർലി ഹിൽസ്,സാൻഫ്രാൻസിസ്‌കോ ഏഓക്ലാൻഡ്, ന്യൂയോർക്ക് തുടങ്ങി കൂടുതൽ നഗരങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിലേക്ക് ശ്രദ്ധ മുഴുവൻ തിരിഞ്ഞപ്പോൾ കൊവിഡ് വില്ലൻ രൂപമണിഞ്ഞ് അമേരിക്കയെ ആക്രമിച്ച് ശ്വാസംമുട്ടിക്കുകയാണ്..