ന്യൂഡൽഹി:ഝാർഖണ്ഡിലും വെട്ടുകിളി ആക്രമണം. ഇതോടെ വെട്ടുകിളികളെ തുരത്താനുള്ള ഉപായങ്ങൾ വിശദീകരിച്ചുകൊണ്ട് കർഷകർക്കായി ലഘുലേഖകൾ സംസ്ഥാന കൃഷിവകുപ്പ് പുറത്തിറക്കി.ഉച്ചത്തിൽ ശബ്ദം കേൾപ്പിക്കുന്ന പ്രാദേശിക സംഗീത ഉപകരണങ്ങൾ പ്രയോഗിക്കുക, പടക്കം പൊട്ടിക്കുക,തീ കത്തിക്കുക, പാത്രങ്ങൾ തമ്മിൽ മുട്ടുക തുടങ്ങിയ പ്രതിരോധ മാർഗത്തിലൂടെ വെട്ടുകിളികളെ പ്രതിരോധിക്കാം എന്നാണ് ലഘുലേഖയിൽ പറയുന്നു.
സിംദെഗ, ലത്തേഹർ, ഗുംല, ഗർഹ്വ, പാലാമൗ, ഛത്ര, ഗിരിധി, ഗൊഡ്ഡ എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ അക്രമണഭീഷണി കൂടുതൽ ഉളളത്. കാർഷിക വിളകൾക്ക് കടുത്ത നാശമാണ് വെട്ടുകിളികൾ ഉണ്ടാക്കുന്നത്. വെട്ടുകിളികൾക്ക് ഒരു ദിവസം 150 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാനും, അതിന്റെ ശരീരഭാരത്തോളം ( അതായത് 2 ഗ്രാം) ഭക്ഷണം അകത്താക്കാനും കഴിയും. കൂട്ടമായാണ് ഇവ എത്തുന്നത്. ഒരു സ്‌ക്വയർ കിലോമീറ്റർ വിസ്ത്രിതിയിൽ ഏകദേശം എട്ടുകോടി വെട്ടുകിളികളെങ്കിലും കാണും എന്നാണ് കണക്ക്.