മലപ്പുറം: മലപ്പുറത്ത് തിരുന്നാവായക്കടുത്ത് കൊടക്കൽ ബീരാഞ്ചിറയിൽ ഷോക്കേറ്റ യുവാവ് മരിച്ചു. പട്ടാമ്പി ചൂരക്കോട് സ്വദേശി മുഹമ്മദ് ബഷീർ (27) ആണ് മരിച്ചത്. ടിപ്പർ ലോറി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മണ്ണ് ഇറക്കുന്നതിനിടെ ടിപ്പർ ലോറി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റ് സാരമായി പൊള്ളലേറ്റ ടിപ്പര്‍ തൊഴിലാളിയായ യുവാവിനെ തിരൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മുഹമ്മദ് ബഷീറിന്‍റെ മൃതദേഹം കൊടക്കൽ ആശുപത്രിയിലാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.