അബുദാബി: യു.എ.ഇയിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു.മലപ്പുറം പാണ്ടിക്കാട് മുഹമ്മദ് ഷരീഫ് (50) ദമാമിലാണ് മരിച്ചത്. കാസർകോട് പന്നേൻപാറ ഷിജിത് കല്ലാളത്തിൽ (45) അബുദാബിയിലാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് യു.എ.ഇയിൽ മരിച്ച മലയാളികളുടെ എണ്ണം 87ആയി. 166 മലയാളികളാണ് ഗൾഫിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.