pic

കണ്ണൂർ: കണ്ണൂര്‍ ഡി.ഐ.ജി ഓഫീസിലെ മിനിസ്റ്റീരിയല്‍ വിംഗ് നാല് ദിവസത്തേയ്ക്ക് അടച്ചു. ഓഫീസ് ജീവനക്കാരി നിരീക്ഷണത്തിൽ പോയതിനെതുടര്‍ന്നാണ് നടപടി. കൊവിഡ് രോഗിക്കൊപ്പം ജീവനക്കാരി ബസില്‍ യാത്ര ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ രോഗി കണ്ണൂരില്‍ നിന്ന് ചെറുപുഴ വരെ യാത്ര ചെയ്ത സ്വകാര്യബസിലെ മറ്റു യാത്രക്കാരെയും ജീവനക്കാരെയും ഇതിനൊപ്പം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.