വിതുര:സർക്കാരിന്റെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് ഗുണകരമല്ലെന്ന് ആദിവാസി കാണിക്കാർ സംയുക്ത സംഘം സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ സമ്പ്രദായം രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കും നിലവിലുള്ള സമ്പ്രദായം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംയുക്ത സംഘം സംസ്ഥാന പ്രസിഡന്റ് മേത്തോട്ടം പി. ഭാർഗ്ഗവനും, സംസ്ഥാന ജനറൽ സെക്രട്ടറി പൊൻപാറ കെ. രഘുവും പറഞ്ഞു.