chennithala

തിരുവനന്തപുരം: പമ്പാ ത്രിവേണിയിലെ മണല്‍ നീക്കം തീര്‍ത്തും നിയമവിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനംവകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാതീരുമാനമുണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ‍ഡി.ജി.പിക്കും എന്താണധികാരമെന്നും ചെന്നിത്തല ചോദിച്ചു.

വനംവകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ തീരുമാനമെടുത്തുവെന്ന് ചോദിച്ച അദ്ദേഹം മണല്‍നീക്കം തടഞ്ഞ വനംസെക്രട്ടറിയുടെ നടപടി പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണെന്നും പറഞ്ഞു. വനം മന്ത്രിയും സി.പി.ഐയും പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കണം. കൊവിഡ് മറവിൽ എന്തു തട്ടിപ്പും നടത്താമെന്ന് സർക്കാർ കരുതേണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.