തിരുവനന്തപുരം: പ്രവാസികളുടെ പേരിൽ പെരുമ്പറ മുഴക്കിയവർ അവരെ അവഗണിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. 'ഇല ഇട്ട് സദ്യ ഇല്ലാ' എന്ന മുദ്രാവാക്യവുമായി കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ജനറൽ പോസ്റ്റോഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു നേതൃത്വം നൽകി. പ്രവാസി ലീഗ് ഭാരവാഹികളായ കെ.എച്ച്.എം അഷ്റഫ്, വള്ളക്കടവ് ഗഫൂർ, അൽ - ഹാജ് കെ.എം. ബദറുദ്ദീൻ മൗലവി, എ.എം. അമീർ മൗലവി, ബംഗ്ളാവിൽ റഷീദ്, കേരള മുസ്ളിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ജോയിന്റ് കോ‌ - ഓർഡിനേറ്റർ സുന്ദർകുമാർ, എൻ.ആർ.എ കോ - ഓർഡിനേഷൻ കൗൺസിൽ ദേശീയ ചെയർമാൻ ഡോ.എസ്. അഹമ്മദ്, കൃപ ഇന്റർനാഷണൽ സെക്രട്ടറി പ്രദീപ് മധു, മുസ്ളിം ലീഗ് ജില്ലാ പെരുന്താന്നി വാർഡ് സെക്രട്ടറി എം. മുഹമ്മദ് മാഹിൻ തുടങ്ങിയവർ പങ്കെടുത്തു.