പിറവം: പിറവത്ത് പാറമട ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശശി എന്നയാളാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയായിരുന്നു ശശിയുടെ മരണം. അവശിഷ്ടങ്ങൾക്കിടയിൽ മറ്റാരും കുടുങ്ങിയിട്ടില്ലെന്നാണ് വിവരം. അനുമതിയില്ലാതെയാണ് പാമട
പ്രവർത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.