ചങ്ങനാശേരി : കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന കുറിച്ചി പുത്തൻ പറമ്പിൽ ജോർജ് - മേരി ദമ്പതികളുടെ മകൾ സിനി ജോർജ് (45) മരിച്ചു. അൽ-ഹനൂഫ് കോൺട്രാക്ടിംഗ് കമ്പനിക്ക് കീഴിൽ സ്വകാര്യ ആശുപത്രിയിലാണ് സിനി ജോലി ചെയ്തിരുന്നത്. അഞ്ച് വർഷമായി ജിദ്ദയിലായിരുന്നു. 2019 മാർച്ച് 19 നാണ് അവസാനമായി നാട്ടിലെത്തിയത്. ഭർത്താവ് : തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദ്. മക്കൾ: സനിഴ എസ്.ആനന്ദ് ( ഡിഗ്രി വിദ്യാർത്ഥിനി), റിച്ചു എസ്.ആനന്ദ് (പ്ലസ് വൺ വിദ്യാർത്ഥി). മൃതദേഹം ജിദ്ദയിൽ സംസ്‌കരിക്കും.