പോത്തൻകോട് : പാട്ടത്തിനെടുത്ത കണ്ടുകൃഷിപാടത്ത് എടവത്തിലെ വിരിപ്പൂ കൃഷിക്കുള്ള ഞാറ്റടിയിൽ നെൽവിത്തിട്ട് സായിഗ്രാമം. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ പ്രതീപ് കുമാർ വിത്തിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ജയചന്ദ്രൻനായർ എന്നിവർ പങ്കെടുത്തു. ഉല്പാദന ക്ഷമതയുള്ള ഉമ നെൽവിത്താണ് വിതച്ചത്. തോന്നയ്ക്കൽ സായി ഗ്രാമത്തിലെത്തുന്നവർക്ക് ആഹാരം ഒരുക്കുന്നത് സായിഗ്രാമം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങളിലൂടെയാണ്. കൂടുതൽ നെൽക്കൃഷികളും പച്ചക്കറിത്തോട്ടങ്ങളും സജ്ജമാക്കി സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ സായിഗ്രാമവും പങ്കാളിയായതായി ട്രസ്റ്റ് ഫൗണ്ടറും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ പറഞ്ഞു.